എസ്. ജയ്ശങ്കർ | Photo: PTI
ന്യൂഡല്‍ഹി: നയതന്ത്രത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യം വിവരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 'ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെന്‍ വേള്‍ഡ്' എന്ന തന്റെ പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാര്‍ഗിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
ലോകം കണ്ട ഏറ്റവും മഹാരഥന്മാരായ നയതന്ത്രജ്ഞര്‍ കൃഷ്ണനും ഹനുമാനുമാണ്. ഹനുമാന്‍ നയതന്ത്രത്തിനപ്പുറവും പോയ ആളാണ്. ഏല്‍പ്പിച്ച ദൗത്യവും കടന്ന് സീതയേയും കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപരമായ ക്ഷമയില്‍ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃക. ശിശുപാലന്റെ നൂറു തെറ്റുകള്‍ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. നൂറു തികഞ്ഞാല്‍ അദ്ദേഹം ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് വേണ്ട ധാര്‍മ്മികഗുണമാണ്, ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയിലെ അധികാര വികേന്ദ്രീകരണവുമായി കുരുക്ഷേത്ര ഭൂമിയെ ഉപമിച്ച ജയശങ്കര്‍ ഒരു സംസ്ഥാനത്തിന് ദേശീയ താല്‍പ്പര്യവും വിദേശനയവും മറ്റ് സംസ്ഥാനങ്ങള്‍ തടയാതെ പിന്തുടരാന്‍ കഴിയുന്നതാണ് തന്ത്രപരമായ സ്വയംഭരണം എന്നും പറഞ്ഞു.
ഭീകരതയെ ചെറുക്കുന്നതില്‍ പാകിസ്താന്‍ കാര്യക്ഷമമായിരുന്നില്ലെന്നും അതിനുള്ള തിരിച്ചടി ആഗോള തലത്തില്‍ നിന്ന് ലഭിച്ചു എന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ദുരന്തസമയത്ത് മറ്റ് രാജ്യങ്ങളുടെ സഹായം ലഭിക്കണമെങ്കില്‍ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികള്‍ നന്നാക്കണം. പാകിസ്ഥാന് നിലവില്‍ വളരെ കുറച്ച് സഖ്യകക്ഷികള്‍ മാത്രമാണുള്ളത്. അതില്‍ തുര്‍ക്കിക്ക് പാകിസ്ഥാനെ സഹായിക്കാന്‍ കഴിയില്ല, ചൈന വായ്പകള്‍ മാത്രമാണ് നല്‍കുന്നത്. തന്നെ വിദേശകാര്യ മന്ത്രിയായി തിരഞ്ഞെടുത്തതില്‍ നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നുവെന്നും
ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: krishna and hanuman the biggest diplomats in world says external affairs minister s jaishankar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..