ഇടുക്കി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസഡന്റ് സ്ഥാനം ഒഴിയുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പി.ജെ.ജോസഫിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. ഇത് ഭീഷണിയല്ല. അവര്‍ക്ക് നല്‍കിയ സമയമാണ്. പുതിയ പ്രസിഡന്റിനെ യുഡിഎഫ് ചേര്‍ന്ന് തിരഞ്ഞെടുക്കുമെന്നും ജോസഫ് പറഞ്ഞു.
അതേ സമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനില്‍കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ജോസ് കെ.മാണി വിഭാഗം.
കോട്ടയം പോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല വേരോട്ടമുള്ളയിടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് പിടിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് എന്തിനിത്ര വെമ്പല്‍കൊള്ളുന്നുവെന്ന ചോദ്യമാണ് ജോസ് പക്ഷം ഉയര്‍ത്തുന്നത്.
ജോസഫ് പക്ഷത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാനാണ് യുഡിഎഫ് ധാരണ. എന്നാല്‍ നിര്‍ണായക രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം മുന്നണിമാറ്റമെന്ന ഭീഷണി ഉയര്‍ത്തുന്ന പി.ജെ. ജോസഫിനു മുന്നില്‍ യു.ഡി.എഫ്. വഴങ്ങരുതെന്ന് ജോസ് കെ. മാണി പക്ഷം ആവശ്യപ്പെട്ടു. നിലവിലില്ലാത്ത കരാര്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ അധാര്‍മികതയാണ്. കെ.എം. മാണി രൂപംനല്‍കിയ കരാര്‍ പാലിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവിശ്വാസപ്രമേയം വന്നാല്‍ എല്‍.ഡി.എഫ്. ജോസ് പക്ഷത്തെ പിന്തുണച്ചേക്കും. എന്നാല്‍, അത്തരം സാഹചര്യം വന്നാല്‍ ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാനാകില്ല.
Content Highlights: kottayam district panchayat president post-pj joseph last warning


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..