ജയ്പുർ: രാജ്യത്തെ എൻട്രൻസ് കോച്ചിങ് ഹബ്ബ് ആയ കോട്ടയിലെ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കുട്ടികൾ എവിടെയൊക്കെ പോകുന്നുവെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ചില വിദ്യാർഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ മൂലമാണെന്നും മന്ത്രി പറഞ്ഞു. 2025ൽ മാത്രം നാല് വിദ്യാർഥികൾ കോട്ടയിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
"കുട്ടികൾ എവിടെയൊക്കെ പോകുന്നു എന്നതും അവരുടെ ദിനചര്യയും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ശ്രദ്ധയുള്ളവരല്ല. നിയന്ത്രണം നഷ്ടപ്പെടുമ്പോൾ അവർ വഴിതെറ്റി സഞ്ചരിക്കുന്നു. തന്റെ വാക്കുകൾ ചിലരെ അലോസരപ്പെടുത്തുമെന്ന് അറിയാം.
പഠനത്തിന്റെ പേരിൽ കുട്ടികളുടെ മേൽ സമ്മർദം ചെലുത്താതെ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഓരോ വിദ്യാർഥിക്കും അവരുടേതായ താത്പര്യമുണ്ട്. അതിന് വിരുദ്ധമായുള്ള ലക്ഷ്യം പിന്തുടരാൻ അവർ നിർബന്ധിതരാകുമ്പോൾ അവർ പരാജയപ്പെടുകയും വിഷാദത്തിലേക്ക് വീഴുകയും ചെയ്യുന്നു". കോച്ചിങ് കേന്ദ്രങ്ങളേക്കാൾ അവരുടെ സുഹൃത്തുക്കൾ തന്നെ തങ്ങളുടെ റാങ്കുകളെക്കുറിച്ച് നിരന്തരം പരാമർശം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ 17 വിദ്യാർഥികൾ കോട്ടയിൽ ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടികൾ ജീവനൊടുക്കുന്നത് എന്ന നിഗമനത്തിലാണ് പോലീസ്.
Content Highlights: Rajasthan Education Minister blames relationship issues & parental negligence for student suicides
Published: 19 Jan 2025, 04:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented