Photo : NDTV
ന്യൂഡല്‍ഹി: ട്വിറ്ററിന് ബദലായി എത്തിയ കൂ ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയായി. കൂ ആപ്പ് നിലവില്‍വന്ന് 16 മാസത്തിന് ശേഷമാണീ നേട്ടം. ഉപയോക്താക്കളില്‍ 85 ശതമാനം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് കൂ ആപ്പില്‍ ചേര്‍ന്നത്.
മറ്റുആപ്പുകളില്നിന്നും വിഭിന്നമായി മാതൃഭാഷയിലൂടെയും ഇതില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാം. 'ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കൂ ആപ്പ് കൂടുതല്‍ പ്രസക്തമായത്. ഉപഭോക്താക്കള്‍ തങ്ങളുടെ വികാരങ്ങള്‍ കൂ ആപ്പിലൂടെ മാതൃഭാഷയിലും അവതരിപ്പിക്കാമെന്ന് തിരിച്ചറിഞ്ഞു', കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായും അപ്രമേയ രാധാകൃഷ്ണ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിന്റെ നടപടികള്‍ക്കെതിരേ നിരവധി തവണ കേന്ദ്രം രംഗത്തുവന്നിരുന്നു. ഐ.ടി.നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ പുതിയ ഐ.ടി നയങ്ങള്‍ പൂര്‍ണമായും പാലിക്കാമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിങ്ങനെ ഇംഗ്ലീഷ് പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനായി കമ്പനി പദ്ധതിയിടുന്നുണ്ട്.
Content Highlights: koo app surged 10 million users
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..