കൊമ്പൻ ബസിനെ നാട്ടുകാർ തടഞ്ഞപ്പോൾ
ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍നിന്ന് രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ ബെംഗളൂരുവില്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് തടഞ്ഞത്.
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഗ്രാഫിക്‌സുമുള്ള ബസ്, മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് കാരണം പറഞ്ഞാണ് നാട്ടുകാര്‍ തടഞ്ഞത്. കോളേജിലേക്ക് സ്വീകരിച്ച് ആനയിച്ച ബസ് കോളേജിന് പുറത്തേക്ക് വന്നപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
ഇതേതുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ബസിന്റെ മുന്നിലെ ഫ്‌ളൂറസന്‍സ് ഗ്രാഫിക്‌സും മറ്റും മറച്ചശേഷമാണ് യാത്ര തുടരാന്‍ അനുവദിച്ചതെന്നാണ് വിവരം.
Content Highlights: komban tourist bus stopped by locals in bangalore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..