-
കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തുടനീളം ചൈനീസ് ബഹിഷ്‌കരണത്തിനുള്ള മുറവിളി വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ സൊമാറ്റൊയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു. കമ്പനിയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. കൊല്‍ക്കത്തയിലാണ് സംഭവം.
ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹല പോലീസ് സ്‌റ്റേഷന് പുറത്ത് തങ്ങള്‍ക്ക് കമ്പനി നല്‍കിയ യൂണിഫോം കത്തിച്ച് ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ പ്രതിഷേധിച്ചു. ചൈനീസ് ഏജന്റായ സൊമാറ്റൊ ഇന്ത്യ വിടണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. ത്രിവര്‍ണ്ണ ബാന്‍ഡ് കൈയില്‍ അണിഞ്ഞായിരുന്നു പ്രതിഷേധം.
'ചൈനീസ് കമ്പനിയായ ആലിബാബയുമായി സൊമാറ്റൊ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ സൊമാറ്റൊ വിട്ടു. ഉപഭോക്താക്കള്‍ ഈ കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' പ്രതിഷേധക്കാരിലൊരാളായ ദിപങ്കര്‍ കാഞ്ചിലാല്‍ പറഞ്ഞു.
Content Highlights: Kolkata-Zomato delivery boys quit job protesting Chinese investment in compan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..