Nupur Sharma | Photo: Manvender Vashist/ PTI
ന്യൂഡൽഹി: ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരേ വിവാദപരാമർശം നടത്തിയ ബി.ജെ.പി. മുൻവക്താവ് നൂപുർ ശർമയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്. കൊൽക്കത്ത പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊൽക്കത്തയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമ്മയ്ക്കെതിരെ പരാതികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അവര്‍ ഹാജരായിരുന്നില്ല. തുടർച്ചയായി രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയത് പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണം നടത്തിയതിനാലാണെന്ന് പോലീസ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കേസന്വേഷണം ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംബന്ധമായി മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും അമരാവതിയിലേക്ക് തിരിച്ചതായാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..