
തൃണമൂൽ കോൺഗ്രസിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ |ഫോട്ടോ:PTI
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം.
ഇടത് പാര്‍ട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്. മറ്റുള്ളവര്‍ രണ്ട് സീറ്റിലും ജയിച്ചിട്ടുണ്ട്.
2015-നേക്കാള്‍ സീറ്റുകള്‍ ഉയര്‍ത്തിയാണ് ഇത്തവണത്തെ ജയമെന്നത് തൃണമൂലിനും മമതയ്ക്കും ഇരട്ടി മധുരമാണ് നല്‍കുന്നത്. ഈ മാസം 19-നാണ് വോട്ടെടുപ്പ് നടന്നത്. 144 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
2015-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 115 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. സിപിഎം-10, ബിജെപി -7, കോണ്‍ഗ്രസ്-5, സിപിഐ-2, സ്വതന്ത്രര്‍-3, ആര്‍എസ്പി-2, ഫോര്‍വേഡ് ബോല്ക്ക്-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
Content Highlights : Kolkata Municipal Corporation Election Result 2021
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..