കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ ദാസ് ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. എന്നാല്‍ ലഭിച്ചതാകട്ടെ ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപവും. 

സുദീര്‍ത്ഥ ദാസ് ബുധനാഴ്ചയാണ് ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. അദ്ദേഹത്തിന്റെ ബുക്കിങ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ദാസിന് ലഭിച്ചിരുന്നു. ഒപ്പം ബുക്ക് എന്ന് ലഭിക്കുമെന്നുള്ള അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചു. 

എന്നാല്‍ ശനിയാഴ്ച വൈകിട്ട് 11 ഓടെ ഒരു സ്ത്രീ വിളിക്കുകയും തെറ്റയ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഓഫീസിലായിരുന്നതിനാല്‍ പാക്കേജ് റദ്ദാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 

വീട്ടിലെത്തി പാഴ്‌സല്‍ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് കണ്ടത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു.

ഇക്കാര്യങ്ങല്‍ ചൂണ്ടിക്കാട്ടി സുദീര്‍ത്ഥ ദാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓഡറുകളില്‍ പിശകുകള്‍ വരുന്നത് അപൂര്‍വമല്ലെങ്കിലും കമ്യൂണിസ്റ്റ് ഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീത ലഭിച്ചതാണ് ചിരിയുണര്‍ത്തുന്നത്.

Content Highlights: Kolkata man orders Communist Manifesto. Amazon delivers Bhagavad Gita