ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം ബ്രിട്ടനില്‍ നിന്നും തിരിച്ച് കൊണ്ടുവരാന്‍ ഒരു തരത്തിലുള്ള ഉത്തരവും ഇറക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാര്‍ അധ്യക്ഷനായ നല്‍കുന്ന ബെഞ്ചാണ് സ്വകാര്യ ഹര്‍ജിക്ക് മറുപടിയായി ഇക്കാര്യം അറിയിച്ചത്. കോഹിനൂര്‍ ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ഉത്തരവാണ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുകയെന്നും കോടതി ചോദിച്ചു
കഴിഞ്ഞ വര്‍ഷമായിരുന്നു ഓള്‍ ഇന്ത്യാ ഹ്യൂമെന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടന കോഹിനൂര്‍ രത്‌നം തിരിച്ച് കൊണ്ടുവരാനായി ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ ശേഷം വിവിധ സര്‍ക്കാരുകളാണ് കേന്ദ്രത്തില്‍ വന്ന് പോയത്. എന്നാല്‍ ഒറ്റ സര്‍ക്കാര്‍ പോലും രത്‌നം തിരിച്ച് കൊണ്ടുവരാന്‍ കാര്യമായ പരിശ്രമം നടത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോഹിനൂരത്‌നം ബ്രിട്ടന്‍ ബലമായി കടത്തിക്കൊണ്ടുപോവുകയോ, മോഷ്ടിച്ച് കൊണ്ടുപോവുകയോ ചെയ്തതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ മുന്നെ അറിയിച്ചിരുന്നു. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിങ് ബ്രിട്ടീഷ് രാജ്ഞിക്ക് സമ്മാനിക്കാന്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. കേന്ദ്രം ഇങ്ങനെയൊരു നിലപാടെടുത്തത് നിയപോരാട്ടത്തിന് തടസമാകുമെന്ന് അന്ന് തന്നെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം 1300 കോടി രൂപയാണ് രത്‌നത്തിന്റെ വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..