കണ്ണൂര്‍: ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം. സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടി. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു. 

ആന്തൂര്‍ ഉപയോഗിച്ച് സി.പി.എമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. 

ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ് അവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ ഉത്തരവാദിത്വം ദേശാഭിമാനി തന്നെയാണ് ഏറ്റെടുക്കുകയെന്നും കോടിയേരി വ്യക്തമാക്കി.

content highlights: kodiyeri balakrishnan, CPIM, Anthur suicide