ന്യൂഡൽഹി: രാജ്യത്ത് അനുദിനം ഇന്ധനവില വർധിപ്പിക്കുന്നതിനെതിരേ പരിഹാസവുമായി കോൺഗ്രസ് നേതാവ് കീർത്തി ആസാദ്. രസകരമായ ട്വീറ്റിലൂടെയാണ് ഇന്ധനവിലവർധനവിനെതിരേ മുൻ ക്രിക്കറ്റ് താരം കൂടിയായ ആസാദ് പ്രതികരിച്ചിരിക്കുന്നത്.

'അവസാനം അത് സംഭവിച്ചിരിക്കുന്നു, പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ ബിയറിന് പെട്രോളിനെക്കാൾ വിലക്കുറവാണ്. ഇപ്പോൾ പുതിയൊരു പരസ്യവാചകവുമുണ്ടാകും, കുടിക്കൂ, വാഹനം ഓടിക്കരുത്'' - കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു.

രണ്ടു ദിവസം മുമ്പുള്ള ട്വീറ്റ് ഇതിനോടകം നാലായിരത്തിലേറെ പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലടക്കം പലയിടത്തും അടുത്തിടെ പ്രീമിയം പെട്രോളിന് നൂറു രൂപയാവുകയും ചെയ്തിരുന്നു.

Content Highlights: kirti azad tweet about petrol price hike