നിരവധി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കാറുണ്ട്. പലപ്പോഴും വിശ്വാസത്തിലെടുത്ത് ചതി പറ്റാറുമുണ്ട്. ഇത്തവണ കിരണ്‍ ബേദിക്കാണ് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുട്ടകള്‍ ഉപേക്ഷിക്കുകയും ആ മുട്ടകള്‍ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങള്‍ എന്ന വിവരണത്തോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ കിരണ്‍ ബേദിക്ക് ട്രോള്‍ മഴ.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതെ വലിച്ചെറിഞ്ഞ മുട്ടകള്‍. ഒരാഴ്ചക്ക് ശേഷം വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങളായിരിക്കുന്നു. പ്രകൃതിയുടെ സൃഷ്ടി. ജീവിതത്തിന് അതിന്റേതായ നിഗൂഢമായ വഴികളുണ്ട്.- എന്ന അടിക്കുറിപ്പോടെയാണ് കിരണ്‍ ബേദി വീഡിയോ ഷെയര്‍ ചെയ്തത്.
Eggs which were thrown as waste because of corona , after one week hatched . The creation of nature 🤔
— Kiran Bedi (@thekiranbedi) April 5, 2020
(Fwded) Life has its own mysterious ways.. pic.twitter.com/H7wMQqc7jc
വീഡിയോയില്‍ വിജനമായ ഒരു പ്രദേശത്ത് രണ്ട് പേര്‍ നില്‍ക്കുകയും കുറേയേറെ കോഴിക്കുഞ്ഞുങ്ങളേയും കാണാം. മുട്ട ഉപേക്ഷിച്ചെങ്കില്‍ അത് എറിഞ്ഞുകളഞ്ഞെങ്കില്‍ പൊട്ടിയിട്ടുണ്ടാവില്ലേ എന്നിങ്ങനെ പോകുന്നു പരിഹാസം.
How do eggs for consumption hatch? 🙄 besides, if they were thrown, wouldn't they crack? 🙄
— Annabelle (@annabelledcosta) April 5, 2020
കിരണ്‍ ബേദി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിന് ശേഷം നിരവധി പേരാണ് വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്.
Content Highlights: kiran bedi shared fake video on twitter