ചെന്നൈ: പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലഫ്.ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചു. 

പുതുച്ചേരി സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങുന്നതിന് കിരണ്‍ ബേദിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. 

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റേതാണ് വിധി. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണന്‍ ആണ് ഹര്‍ജി നല്‍കിയിരുന്നത്.

Content Highlights: Kiran Bedi, Puducherry government, Madras High Court, Puducherry Lt Governor