കിന്നോറിന്റെ മധുരം ലോകത്തിന്റെ രാജാവ്; ഹിമാചല്‍ രാഷ്ട്രീയത്തില്‍ ആപ്പിളിന്റെ പങ്ക് ചെറുതല്ല


ഷൈന്‍ മോഹന്‍

ഹിമാചലിലെ കിന്നോർ ജില്ലയിൽപ്പെട്ട കൽപയിൽ ആപ്പിൾ പോളിഷ്ചെയ്തു പാക്ക് ചെയ്യുന്ന പണിയിലേർപ്പെട്ടവർ |ഫോട്ടോ: സാബു സ്കറിയ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്കയും അമിത് ഷായും (ഇടത്തും വലത്തും)

കിന്നോര്‍: ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ കോണില്‍ ചൈനാ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലനിരകള്‍ക്കിടയിലാണ് കിന്നോര്‍ ഗ്രാമം. മഞ്ഞുമലകളുടെ ചെങ്കുത്തുകളിലേക്ക് പല നിറങ്ങള്‍ വാരിയെറിഞ്ഞിട്ടപോലെ ഒട്ടിപ്പിടിച്ച് നില്‍ക്കുന്ന വീടുകള്‍. ഇതിനിടയിലെല്ലാം ആപ്പിള്‍ തോട്ടങ്ങള്‍. അതെ, കുഞ്ഞുഗ്രാമമായ കിന്നോറിന് ലോകപ്രസിദ്ധി സമ്മാനിച്ച, കടുംചുവപ്പ് നിറത്തില്‍ മധുരമൂറുന്ന കിന്നോര്‍ റെഡ് റോയല്‍ ആപ്പിളുകള്‍ ലോകത്തിന് സമ്മാനിക്കുന്നത് ഈ ഹിമാലയന്‍ ഗ്രാമമാണ്.

ഹിമാചലിലെങ്ങും വിളവെടുപ്പ് അവസാനിച്ചെങ്കിലും ഇപ്പോഴും തോട്ടങ്ങളില്‍ ആപ്പിള്‍ കാണുന്നത് കിന്നോറില്‍ മാത്രം. ആപ്പിളാണ് കിന്നോറിന്റെ എല്ലാം. ആപ്പിള്‍ തോട്ടങ്ങള്‍, സംഭരണശാലകള്‍, പായ്ക്കേജിങ് യൂണിറ്റുകള്‍, ചന്തകള്‍, ആപ്പിള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍, അങ്ങനെയങ്ങനെ എല്ലാം ആപ്പിള്‍മയം.

ഹിമാചലിലെ ആറ് ജില്ലകളിലാണ് മുഖ്യമായും ആപ്പിള്‍ തോട്ടങ്ങളുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളില്‍ ആപ്പിള്‍ കര്‍ഷകരേയും പ്രത്യേകമായി പരിഗണിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ നീങ്ങുന്നത്. ആപ്പിള്‍ പായ്ക്കിങ്ങിന്റെ ജി.എസ്.ടി. വര്‍ധനയാണ് നവംബര്‍ 12-ന് വോട്ടെടുപ്പിനൊരുങ്ങുന്ന ഹിമാചലിലെ രാഷ്ട്രീയ വിഷയങ്ങളിലൊന്ന്. പായ്ക്കിങ് സാമഗ്രികളുടെ ജി.എസ്.ടി. 12-ല്‍ നിന്ന് 18 ശതമാനമാക്കിയത് മേഖലയ്ക്ക് തിരിച്ചടിയായി. അധികം വരുന്ന ജി.എസ്.ടി. ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ബി.ജെ.പി.യുടെ വാഗ്ദാനം.

ഹിമാചലിലെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന്‌ |ഫോട്ടോ: സാബു സ്കറിയ

ആപ്പിളിന് ഫലപ്രദമായ താങ്ങുവിലയില്ലെങ്കിലും കര്‍ഷകന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്നാണ് കിന്നോറിലെ ആപ്പിള്‍ ചന്തയില്‍ റിഡിറ്റ് ഫ്രൂട്ട് ട്രേഡഴ്സ് നടത്തുന്ന പ്രവീണ്‍ നേഗി റോട്യാന്‍ പറയുന്നത്. ഗോള്‍ഡന്‍ ആപ്പിളിന് കിലോയ്ക്ക് 60 രൂപയും കിന്നോറിന് 80 രൂപ വരേയും ലഭിക്കുന്നുണ്ടെന്ന് കര്‍ഷകന്‍ കൂടിയായ പ്രവീണ്‍ പറഞ്ഞു.

1990-ല്‍ വലിയ പ്രക്ഷോഭം നടത്തി ജനവികാരം സര്‍ക്കാരിനെതിരേ തിരിച്ച ചരിത്രവും ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ക്കുണ്ട്. പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്ന് ആപ്പിള്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. അന്നത്തെ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ അതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ വീഴുകയും വന്‍ ഭൂരിപക്ഷവുമായി വീരഭദ്രസിങ്ങിന്റെ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ചെയ്തു. ശാന്തകുമാര്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റതും പ്രക്ഷോഭം സൃഷ്ടിച്ച രാഷ്ട്രീയമാറ്റം വ്യക്തമാക്കുന്നതായിരുന്നു.

എന്നാല്‍, അതുപോലെ നീറുന്ന പ്രശനമൊന്നും ഇപ്പോഴില്ലെന്ന് മറ്റൊരു ആപ്പിള്‍ കര്‍ഷകനായ രൂപ് സിങ് നേഗി ചൂണ്ടിക്കാട്ടി. കിന്നോറിലെ കാലാവസ്ഥാമാറ്റമാണ് തനിക്ക് അതിലേറെ ആശങ്കയുണ്ടാക്കുന്നതെന്ന് രൂപ് സിങ് പറഞ്ഞു. മുന്‍പ് അഞ്ച് മാസം വരെ മഞ്ഞുവീഴ്ചയുണ്ടായിരുന്ന കിന്നോറിലിപ്പോള്‍ അത് കഷ്ടിച്ച് രണ്ട് മാസമായി ചുരുങ്ങി. വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തവിധം ഒരാള്‍ പൊക്കത്തില്‍ വരെ ഇവിടെ ഐസ് നിറയാറുണ്ട്. പക്ഷേ, മഞ്ഞുവീഴ്ചയിലെ കുറവ് ആപ്പിള്‍ കൃഷിക്ക് ദോഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും ആപ്പിളിന് ഹിമാചല്‍ തിരഞ്ഞെടുപ്പിലുള്ള സ്ഥാനം തള്ളിക്കളയാനാവില്ല. ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് വിമതനായി സ്വതന്ത്രസ്ഥാനാര്‍ഥിയായ മുന്‍ എം.എല്‍.എ. തേജ്വന്ത് സിങ് നേഗിയുടെ ചിഹ്നം തന്നെ ആപ്പിളാണ്.

Content Highlights: kinnaur apple-himachal pradesh assembly election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented