'ഖാര്‍ഗെ തീരുമാനിക്കും'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് വിശദീകരണവുമായി കോണ്‍ഗ്രസ്


രാഹുൽ ഗാന്ധി |ഫോട്ടോ:ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പുതന്നെ മല്ലികാർജുന്‍ ഖാർഗെ പ്രസിഡന്‍റാകും എന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. രാഹുലിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിശദീകരണം നല്‍കിയത്.

രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുമ്പോള്‍ വോട്ടെടുപ്പില്‍ ആര് വിജയിക്കും എന്നത് സംബന്ധിച്ച് കൃത്യമായ സൂചന ലഭ്യമായിരുന്നു. രാഹുലിന്റെ പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ ചുമതല എന്തായിരിക്കും എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് പുതിയ അധ്യക്ഷനാണ് തീരുമാനിക്കുകയെന്നും ഇതു സംബന്ധിച്ച് ഖാര്‍ഗെയോട് ചോദിക്കൂ എന്നും രാഹുല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ബുധനാഴ്ച ഉച്ചക്ക് 1. 30നാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. ഈ സമയം വോട്ടെണ്ണല്‍ തുടരുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഭാരത് ജോഡോ യാത്ര നയിക്കുകയായിരുന്നു അദ്ദേഹം.


Content Highlights: 'kharge will decide'; congress giving explanation on rahul gandhi's comment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented