മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI
ബെംഗളൂരു: 2000 രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എപ്പോഴൊക്കെ ജപ്പാൻ സന്ദർശനം നടത്തിയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ടെന്ന് ഖാർഗെ ആരോപിച്ചു. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു ആരോപണം.
ജനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള മറ്റൊരു നോട്ട് നിരോധനമാണ് ഇതെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഗുണമാണോ നഷ്ടമാണോ ഉണ്ടാകുക എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും പറഞ്ഞു.
'മോദി മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം എപ്പോഴൊക്കെ ജപ്പാനിലേക്ക് പോയിട്ടുണ്ടോ അന്നൊക്കെ അദ്ദേഹം നോട്ട് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു'- ഖാർഗെ ആരോപിച്ചു.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിൽ ജപ്പാനിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചു കൊണ്ട് ആർ.ബി.ഐ. ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Kharge hits out at PM over withdrawal of Rs 2000 notes
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..