'നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് വീട് വാഗ്ദാനം'; അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ അറസ്റ്റില്‍


സൽമാൻ ചിസ്തിയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത്‌കൊണ്ട് പോകുന്നു

ജയ്പുര്‍: പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കായി ഇന്നലെ തിരച്ചില്‍ നോട്ടീസിറക്കിയിരുന്നു.

വീഡിയോ ക്ലിപ്പിലാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്യുന്നത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറയുന്നുണ്ട്. മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണിത്. ചിസ്തിയുടെ വീഡിയോയെ അജ്‌മേര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാന്‍ അപലപിച്ചിരുന്നു.

സല്‍മാന്‍ ചിസ്തിയെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത് വരികയാണെന്നും മദ്യപിച്ച് കൊണ്ടാണ് ഇയാള്‍ വീഡിയോ ക്ലിപ്പ് എടുത്തിരുന്നത് എന്നാണ് കരുതുന്നതെന്നും അജ്മീര്‍ എ.എസ്.പി വികാസ് സാങ്‌വാന്‍ പറഞ്ഞു.

Content Highlights: Khadim of Ajmer Dargah arrested for beheading threat to Nupur Sharma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented