സിദ്ധു മൂസേവാല കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്


Sidhu Moose Wala | Photo: ANI Photo/ Sidhu Moose Wala Instagram

ചണ്ഡീഗഢ്: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശനിയാവ്ച രാത്രി പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ചാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

മാന്‍സ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ദീപകിനെ ഗോയിന്ദ്ബാല്‍ സാഹിബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ടിനു രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാനായി ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.



സിദ്ധുവിന്റെ കൊലപാതക കേസില്‍ പങ്കുള്ള മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകൈയാണ് രക്ഷപ്പെട്ട ദീപക് ടിനു.

മെയ് 29നാണ് ഗായകന്‍ സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ജീപ്പില്‍ വീട്ടിലേക്ക് വരികയായിരുന്ന സിദ്ധുവിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ 24 പ്രതികളുണ്ടെന്നാണ് പോലീസ് ചാര്‍ജ്ഷീറ്റില്‍ പറയുന്നത്.

Content Highlights: Key Accused In Sidhu Moose Wala Murder Escapes From Police Custody: Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented