കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ 2 ലക്ഷംരൂപ വലിച്ചെറിഞ്ഞ് യുവതി


ജൂലായ് ആറിന് ബദാമി താലൂക്കിലുള്ള കേരൂരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്.

സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ കേരൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നല്‍കിയ രണ്ടുലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹനത്തിലേക്കുതന്നെ വലിച്ചെറിഞ്ഞ് പരിക്കേറ്റയാളുടെ ബന്ധു. ബാഗല്‍കോട്ട് ജില്ലയിലാണ് പ്രതിപക്ഷ നേതാവിനുനേരെ പ്രതിഷേധമുണ്ടായത്. സംഘര്‍ഷം നടന്ന് ദിവസങ്ങളായിട്ടും ഒരു നേതാവുപോലും പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ വരാത്തതില്‍ പ്രദേശത്തെ ജനങ്ങള്‍ രോഷാകുലരായിരുന്നു. ഇതിനിടെയാണ് ഇന്ന് സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചത്.

സംഘര്‍ഷത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ അദ്ദേഹം വീതം നല്‍കി. കുടുംബങ്ങള്‍ പണം നിരസിച്ചെങ്കിലും സിദ്ധരാമയ്യ പണം നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോകാന്‍ തുടങ്ങിയതോടെ ആളുകള്‍ പ്രതിഷേധിച്ചു. ഒരു സ്ത്രീ വിതരണംചെയ്ത മുഴുവന്‍ തുകയും വാഹനത്തിനുനേരെ വലിച്ചെറിഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പണം വേണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.

'ഞങ്ങള്‍ക്ക് പണമല്ല, നീതിയാണ് വേണ്ടത്, സമാധാനം തകര്‍ക്കുകയും അക്രമം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമികള്‍ ശിക്ഷിക്കപ്പെടണം, സമൂഹത്തില്‍ സമാധാനം നിലനില്‍ക്കണം' സിദ്ധരാമയ്യയുടെ വാഹനത്തിനുനേരെ നോട്ടുകള്‍ എറിഞ്ഞ യുവതി പറഞ്ഞു. സംഘര്‍ഷം നടന്നതിനുശേഷം സ്ഥലത്തെത്തിയ മന്ത്രി കുറച്ചുപേരെ മാത്രമാണ് കണ്ടതെന്നും അവര്‍ ആരോപിച്ചു. പല നേതാക്കളും സന്ദര്‍ശിച്ചില്ലെന്നും അവര്‍ വിലപിച്ചു.

ജൂലായ് ആറിന് ബദാമി താലൂക്കിലുള്ള കേരൂരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷം സാമുദായിക ചേരിതിരിവും സൃഷ്ടിച്ചിരുന്നു. താലൂക്ക് ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി, സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Kerur violence- Woman throws Rs 2 lakh given by Siddaramaiah

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented