പ്രതീകാത്മക ചിത്രം | AP
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്‍ സമര്‍പ്പിച്ചത്.
കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വധൂവരന്‍മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്. വിവാഹശേഷം സ്ത്രീകള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതും ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഗുരുതരമായ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 2021-ലെ കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
വിവിധ ജാതി, മത സമൂഹങ്ങളില്‍ വിവാഹത്തിന് അനുബന്ധമായി വിവാഹത്തിനു മുമ്പും ശേഷവും ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ധൂര്‍ത്തും ആഡംബരവും ഉള്‍പ്പെടെ ഈ ബില്ലിന്റെ പരിധിയില്‍വരും.
Content highlights: Kerala womens commission submits draft for bill that bans luxury in marriages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..