കേരളത്തിലെ സ്ത്രീകള്‍ പറയുന്നു; ''അന്തസ്സോടെ ജീവിക്കണം''


സപ്ത സഞ്ജീവ്

ദേശീയ വനിതാ കമ്മിഷന്റെ റിപ്പോര്‍ട്ട്

പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: കേരളത്തില്‍ തങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ പരാതിപ്പെടുന്നവയിലേറെയും 'അന്തസ്സോടെ ജീവിക്കാനുള്ള അവകാശലംഘന' വിഭാഗത്തിലെന്ന് ദേശീയ വനിതാ കമ്മിഷന്‍. തുടര്‍ച്ചയായി ഏഴു വര്‍ഷവും ഈ വിഭാഗത്തിലാണ് സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. പരാതികളും കേസുകളും സംബന്ധിച്ച് കമ്മിഷന്‍ പുറത്തിറക്കിയ പ്രതിവര്‍ഷ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

2022-ല്‍ സംസ്ഥാനത്തുനിന്നു ലഭിച്ച ആകെ പരാതികളില്‍ 159 എണ്ണത്തിലാണ് കമ്മിഷന്‍ കേസെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത് 'അന്തസ്സോടെ ജീവിക്കാനുള്ള അവകാശലംഘന' വിഭാഗത്തിലാണ്-53. ഗാര്‍ഹിക പീഡനത്തിന് 43-ഉം സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റിന് 18-ഉം പരാതികള്‍ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.

ലൈംഗികാതിക്രമം (12), സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം (ഒമ്പത്), സ്ത്രീധന പീഡനം, പോലീസ് അനാസ്ഥ (ആറ്), തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം (അഞ്ച്) പീഡനശ്രമം, പീഡനം (രണ്ട്), വിദ്യാഭ്യാസത്തിലും ജോലിയിലും ഉള്‍പ്പെടെയുള്ള ലിംഗ വിവേചനം (ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് മറ്റു പരാതികള്‍.

2022-ല്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 30,957 പരാതികളാണ് വനിതാ കമ്മിഷനു ലഭിച്ചത്. ഇതില്‍ 9,710 എണ്ണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടവയാണ്. ഗാര്‍ഹികപീഡനം-6,980, സ്ത്രീധന പീഡനം-4,613, സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റം-2,527, പീഡനശ്രമം -1,711 എന്നീ വിഭാഗങ്ങളിലാണ് മറ്റു പ്രധാന പരാതികള്‍. ആകെ പരാതികളില്‍ 54.5 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്നാണ് ലഭിച്ചത്-16,872. ഡല്‍ഹി-3,004, മഹാരാഷ്ട്ര-1,381, ബിഹാര്‍-1,368, ഹരിയാണ-1,362 എന്നിവയാണ് മറ്റു പ്രധാന സംസ്ഥാനങ്ങള്‍.

വിഭാഗത്തിന്റെ മാനദണ്ഡം

സ്വകാര്യത, ശരിയായ ആരോഗ്യ പരിരക്ഷ, തുല്യമായി ബഹുമാനിക്കപ്പെടാനുള്ള അവകാശം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശലംഘന വിഭാഗത്തില്‍ ദേശീയ വനിതാകമ്മിഷന്‍ കേസ് ഫയലില്‍ സ്വീകരിക്കുന്നത്.

നിലവിലുള്ള കുറ്റകൃത്യ വിഭാഗങ്ങള്‍ക്ക് പുറത്തുനിന്ന് കമ്മിഷനു ലഭിക്കുന്ന പരാതി ഗുരുതരമാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

Content Highlights: Kerala woman National Commission for Women


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented