വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ പോലും ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.

ഡോ. രാജശ്രീ എം.എസ്, സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി, എഎൻഐ

ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ പോലും ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.

സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകരുടെ വിലയിരുത്തൽ. വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാൻസലർമാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ വരും ദിവസങ്ങളിൽ ഹൈകോടതിയിൽ എത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം പുനഃപരിശോധന ഹർജി ഫയൽ ചെയ്യണം എന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.
വിധിയിലെ രണ്ട് ഭാഗങ്ങൾ പുനഃപരിശോധന ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും


രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ രണ്ട് നിഗമനങ്ങളോട് സർക്കാർ പൂർണ്ണമായും വിയോജിക്കുന്നു. സംസ്ഥാന നിയമം നിലനിൽക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് വിധിയിൽ ജസ്റ്റിസ്മാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിർബന്ധമായും നടപ്പാക്കാൻ സർക്കാരിനോ സർവകലാശാലയ്‌ക്കോ ബാധ്യത ഇല്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. യുജിസി ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമം ആണ് നടപ്പാക്കേണ്ടത് എന്ന് 2015 ൽ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എൻ വി രമണ എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന ഹർജിയിൽ സംസ്ഥാന സർക്കാർ ആവർത്തിക്കും.


വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച നിലപാടും പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭേദഗതി ചെയ്ത 2013 ലെ യുജിസി ചട്ടങ്ങളിൽ സെർച്ച് കമ്മിറ്റി രൂപീകരികാൻ സംസ്ഥാനം നിയമം കൊണ്ട് വരണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 ൽ നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2013ലെ ഭേദഗതി ചെയ്ത ചട്ടങ്ങൾ യുജിസി കൃത്യമായി വിലയിരുത്തിയില്ല എന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമനം റദ്ദാക്കിയതിന് എതിരെ രാജശ്രീ എം എസ്സും സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും


പുനഃപരിശോധന ഹർജി പരിഗണിക്കുന്നതും ജസ്റ്റിസ് ഷാ അധ്യക്ഷനായ ബെഞ്ച്


വൈസ് ചാൻസലർ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിക്ക് എതിരെ നൽകുന്ന പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ്. ഈ ബെഞ്ചാണ് കഴിഞ്ഞ ദിവസം നിയമനം റദ്ദാക്കി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. പുനഃപരിശോധന ഹർജികൾ വിരളമായ അവസരങ്ങളിൽ മാത്രമേ സംസ്ഥാന കോടതി അംഗീകരിക്കാറുള്ളു.

പുനഃപരിശോധന ഹർജി തള്ളിയാൽ തിരുത്തൽ ഹർജി നൽകുകാനുള്ള അവസരം സംസ്ഥാന സർക്കാരിന് ഉണ്ടാകും. തിരുത്തൽ ഹർജി പരിഗണിക്കുക ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ച് ആകും. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, അബ്ദുൾ നസീർ, എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാകും തിരുത്തൽ ഹർജി കേൾക്കുക. പുനഃപരിശോധന ഹർജിയും, തിരുത്തൽ ഹർജിയും ചേമ്പറിൽ ആണ് ആദ്യം പരിഗണിക്കുക. ബെഞ്ചിന് ബോധ്യമായാൽ മാത്രമേ അവ തുറന്ന കോടതിയിൽ വാദം കേൾക്കുകയുള്ളു.

Content Highlights: Kerala will file a review petition against the verdict that canceling the VC appointment.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented