ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി വര്‍ധിച്ചു.
15,901 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇപ്പോള്‍ 1,77,266 സജീവ കേസുകളുണ്ട്. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ആകെ മരണം 1,53,587 ആണ്
പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ ഇപ്പോള്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം ഇപ്പോള്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.
തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. കേരളത്തില്‍ ഇപ്പോഴും 70859 രോഗികളുണ്ട്.
Content Highlights: positivity rate highest in India