പനജി: കോവിഡ് രോഗികള്‍ക്ക് കേരളം ഓക്‌സിജന്‍ നല്‍കി സഹായിച്ചതിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രിയുടെ നന്ദിപ്രകടനം.

'സംസ്ഥാനത്തെ കോവിഡ് രോഗികള്‍ക്ക് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കി സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നു. 
കോവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങള്‍ നല്‍കിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങള്‍ കടപ്പെട്ടവരാണ്' വിശ്വജിത്ത് റാണെ ട്വീറ്റില്‍ കുറിച്ചു.

അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഓക്‌സിജന്റേയും പ്രതിരോധ മരുന്നുകളുടേയും അഭാവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.