ഇന്ത്യയുടെ ആത്മാവാണ് കേരളം- ആരിഫ് മുഹമ്മദ് ഖാന്‍


ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ സമ്പൂർണ ഗോവ യാത്ര സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പങ്കെടുത്തപ്പോൾ. പി.എസ്. ശ്രീധരൻപിള്ള, ഭാര്യ അഡ്വ. കെ. റീത്ത എന്നിവർ സമീപം

പനാജി: ഭാരതത്തിന് നാലായിരത്തോളം വര്‍ഷത്തെ സാംസ്‌കാരികമായ ചരിത്രമുണ്ടന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അതാതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികമായി സംവദിക്കുകയും ആയിരത്തിലേറെ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികള്‍ക്കും 91 സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുകയും ചെയ്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു. മാനവസേവ മാധവസേവ എന്ന ഭാരതീയ ദര്‍ശനത്തില്‍ വിശ്വസിക്കുന്നയാളാണ് ശ്രീധരന്‍ പിള്ളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലുള്ള പ്രശ്‌നങ്ങളെ താന്‍ അവഗണിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ സര്‍വ്വകലാശാലകളിലെ നിയമനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഗവര്‍ണര്‍.

ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തില്ല. എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ട് ഉടുക്കുമെന്നതാണ് യഥാര്‍ഥ പ്രശ്‌നം. താന്‍ കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്‌കാരികവും ആത്മീയവുമായ ചിന്തകള്‍ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാവാണ് കേരളം. കേരളത്തിലെ ഗവര്‍ണറായി തിരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Content Highlights: Goa journey, P S Sreedharan pillai, Arif Mohammad Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented