ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കും; നിയമോപദേശം തേടി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo: PG Unnikrishnan Mathrubhumi

ന്യൂഡല്‍ഹി: നിയമസഭാ പാസാക്കിയ ബില്ലുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംബന്ധിച്ച നിയമ നിര്‍മ്മാണത്തെ കുറിച്ചും സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നിയമപരമായ മാര്‍ഗങ്ങളെ സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി.

വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരം തന്നില്‍ നിക്ഷപിതമായ കടമ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്നും സര്‍ക്കാര്‍ കരുതുന്നു.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ അദ്ദേഹത്തിന് എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിടുമ്പോഴാണ് നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാവില്ല.

ഭരണഘടനയുടെ 200ആം അനുച്ഛേദത്തില്‍ തീരുമാനം എടുക്കുന്നതിന് ഗവര്‍ണര്‍ക്ക് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഇതൊന്നും ചെയ്യാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുക എന്ന അസാധാരണ നടപടിയുടെ സാധ്യത സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ബില്ലോ, ഓര്‍ഡിനന്‍സോ കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിലും തീരുമാനം എടുക്കാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചേക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കോടതിയെ സമീപിക്കാനുള്ള സാധ്യത സര്‍ക്കാര്‍ ഉര്‍ജ്ജിതപ്പെടുത്തിയത്.

പ്രസ്താവനകളും നിയമ വിദഗ്ദ്ധര്‍ പരിശോധിക്കുന്നു

നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് വരികയാണ്. നിലപാട് മുന്‍കൂട്ടി പ്രഖ്യാപിച്ച ഗവര്‍ണര്‍ രാഷ്ട്രീയ നിലപാടെടുക്കുന്നുവെന്നുവാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കെ കെ വേണുഗോപാലുമായും കൂടിയാലോചന

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നിയമപരമായ മാര്‍ഗങ്ങളെ സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലുമായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ്, സ്പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ ടി ബി ഹൂദ് എന്നിവരാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലായിരുന്നു ചര്‍ച്ച.

Content Highlights: kerala government seek legal advice to approach court against governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented