എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം 47 പേര്‍ക്ക് മാത്രമേ നല്‍കാനുള്ളൂ, 22 ഇരകളെ കണ്ടെത്തിയിട്ടില്ല- കേരളം 


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

ഫയൽചിത്രം| Photo: Mathrubhumi

ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ 47 പേര്‍ക്ക് മാത്രമേ ഇനി നഷ്ടപരിഹാരം നല്‍കാനുള്ളൂയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായ 22 ഇരകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് 25 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റിലും വില്ലേജ് ഓഫീസിലും പരിശോധിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 3714 പേരാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 3667 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി. ഇതിനായി 183.35 കോടി രൂപ വിതരണം ചെയ്തുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. അപേക്ഷ നല്‍കിയ ബാക്കി 25 പേരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അവശ്യചികിത്സയ്ക്ക് ഒരുക്കിയ മെഡിക്കല്‍ സൗകര്യങ്ങളുടെ വിശദശാംശങ്ങളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് എട്ട് ഇരകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നേരത്തെ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരുന്നു നോട്ടീസ് അയച്ചത്.

മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപവീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകള്‍ 2019-ല്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഇതുവരെയും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights: Kerala government on Supreme Court in Endosulfan compensation issue

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented