വിഷ്ണു വധക്കേസ്: ആർ.എസ്.എസ്. പ്രവർത്തകരെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി| Photo: ANI

ന്യൂഡൽഹി: സി.പി.എം. പ്രവർത്തകൻ വഞ്ചിയൂർ സ്വദേശി വി.വി. വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർ.എസ്.എസ്. പ്രവർത്തകരുടെ ശിക്ഷ റദ്ദാക്കി വിട്ടയച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. നാല് ദൃക്‌സാക്ഷികളുള്ള കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് ആണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. പ്രവർത്തകരായ 11 പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയുൾപ്പെടെ 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.



ആർ.എസ്.എസ്. നേതാക്കളെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ വിഷ്ണുവിനെ 2008 ഏപ്രിൽ ഒന്നിന്‌ കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിൽ വച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

Content Highlights: Kerala Government, Files Appeal In Supreme Court, Vishnu Murder Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented