കേരളത്തിലെ അണക്കെട്ടുകളില്‍ എമര്‍ജന്‍സി ആക്ഷന്‍ പ്‌ളാനില്ലെന്ന് സി.എ.ജി


രാജേഷ് കോയിക്കല്‍,മാതൃഭൂമി ന്യൂസ്

ന്യൂഡല്‍ഹി: കേരളത്തിലെ അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട എമര്‍ജന്‍സി ആക്ഷന്‍ പ്‌ളാനിന് രൂപം നല്‍കിയിട്ടില്ലെന്ന് സി.എജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). സിഎജിയുടെ 2017ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. സംസ്ഥാനത്ത് പ്രളയമുന്നറിയിപ്പ് കേന്ദ്രമില്ലാത്തതിനേയും സിഎജി വിമര്‍ശിക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

കേന്ദ്രജലവിഭവ മന്ത്രാലയത്തിന്റെ പ്രളയനിയന്ത്രണ പദ്ധതികളേയും വെളളപ്പൊക്ക മുന്നറിയിപ്പിനേയുംകുറിച്ചുളള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഗുരുതര അനാസ്ഥ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അക്കമിട്ട് നിരത്തിയത്. സംസ്ഥാനത്തെ വലിയ 61 അണക്കെട്ടുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര കര്‍മ്മപദ്ധതിക്ക് കേരളം രൂപം നല്‍കിയില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. അണക്കെട്ട് തകരുമ്പോഴോ കൂടുതല്‍ അളവില്‍ വെളളം പുറത്തുവിടുമ്പോഴോ ജീവനും സ്വത്തുവകകള്‍ക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുളളതാണ് കര്‍മ്മപദ്ധതി.

അണക്കെട്ട് തകരുമ്പോള്‍ വെളളമൊഴുകാന്‍ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങള്‍, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കല്‍ തുടങ്ങിയവയില്‍ സംസ്ഥാനത്തിനു വ്യക്തമായ ധാരണയില്ല. രാജ്യത്തെ 4862 വലിയ അണക്കെട്ടുകളില്‍ 349 എണ്ണത്തിനു മാത്രമാണ് അടിയന്തര കര്‍മ്മ പദ്ധതിയുളളത്. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയായ 38.90 ലക്ഷം ഹെക്ടറില്‍ 14.7ലക്ഷം ഹെക്ടര്‍ പ്രദേശവും പ്രളയഭീഷണി നിലനില്‍ക്കുന്ന മേഖലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്താകെ 226 പ്രളയമുന്നറിയിപ്പ് കേന്ദ്രങ്ങളുണ്ട്. എന്നാല്‍ 44 നദികളുളള കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് കേന്ദ്രമില്ലാത്തതിനേയും സിഎജി വിമര്‍ശിക്കുന്നു.

സിഎജി കണ്ടെത്തല്‍ കേരളത്തില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സമീപകാല പ്രളയം ഓര്‍മ്മപ്പെടുത്തുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section
Most Commented