എന്തുകൊണ്ട് സിഎഎയെ എതിര്‍ക്കുന്നു; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍


ദേശീയ പൗരത്വനിയമത്തെ എതിര്‍ത്ത് കേരളം പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ കേരളം ദേശീയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു

-

മുംബൈ: എന്തുകൊണ്ട് ദേശീയ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നു എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി വര്‍ഗീയതയ്‌ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്.

ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച കാലത്തും ഉപയോഗിച്ചതെന്നും പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ നിയമത്തെ എതിര്‍ത്ത് കേരളം പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ കേരളം പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Kerala CM Pinarayi Vijayan on CAA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented