ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പഠനം. കേരളത്തോടൊപ്പം ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയും അഴിമതി കുറവുള്ള സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതായി 20 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ പറയുന്നു.
അതേസമയം ഏറ്റവും കൂടുതല്‍ അഴിമതിയുള്ള സംസ്ഥാനം കര്‍ണാടകയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കര്‍ണാടകയ്ക്ക് പിറകിലായി സ്ഥാനം പിടിക്കുന്നു.
പഠനവിധേയരായ 3000 ആളുകളില്‍ മൂന്നില്‍ ഒരാള്‍ ഒരിക്കലെങ്കിലും അഴിമതിക്ക് ഇരയായവരാണ്. അതേസമയം നോട്ട് നിരോധനം നടന്ന നവംബര്‍, ഡിസംബര്‍ മാസങ്ങില്‍ അഴിമതിയും കൈക്കൂലിയും കുറവായതായി 53 ശതമാനം കുടംബങ്ങള്‍ അഭിപ്രായപ്പെട്ടു.
പഠനത്തിലെ കണക്കുപ്രകാരം 20 സംസ്ഥാനങ്ങളിലായി 2017ല്‍ കൈക്കൂലിയിനത്തില്‍ കൊടുത്തത് 6350 കോടിയാണ്. 2005ല്‍ ഇത് 20500 കോടിയായിരുന്നു. കണക്കുകള്‍ പ്രകാരം രാജ്യത്ത് അഴിമതി കുറഞ്ഞുവരുന്നതായും പഠനം വ്യക്തമാക്കുന്നുണ്ട്.