രാജ്യത്ത് 46,164 പുതിയ കോവിഡ് രോഗികള്‍; 68 ശതമാനവും കേരളത്തില്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 68 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ കേരളത്തില്‍ മാത്രം 31,445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 22 ശതമാനം അധികമാണ് ഇന്നത്തെ കോവിഡ് കേസുകള്‍. 607 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 4.36 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 215 മരണങ്ങള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 19,972 ആയി. രണ്ടാംതരംഗം ഉച്ചസ്ഥായിയിലെത്തിയ മേയ് മാസത്തിനുശേഷം ഇതാദ്യമായാണ് കേരളത്തില്‍ പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കുന്നതും ടി.പി.ആര്‍. 19-നു മുകളിലെത്തുന്നതും.

കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍. ഇവിടെ 5031 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 216 പേർ മരിക്കുകയും ചെയ്തു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tejashwi Yadav On Bihar Bridge Collapse

1 min

'പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തതാണ്'; വിശദീകരണവുമായി തേജസ്വി യാദവ്‌

Jun 5, 2023


Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


Mallikarjun Kharge, Narendra Modi

1 min

'മുന്നറിയിപ്പുകള്‍ അവഗണിച്ചു, കവച് 4% ഭാഗത്തുമാത്രം'; വീഴ്ചകള്‍ നിരത്തി മോദിക്ക് ഖാര്‍ഗെയുടെ കത്ത്

Jun 5, 2023

Most Commented