കറന്‍സിയില്‍ ലക്ഷ്മീദേവിയും ഗണേശ ഭഗവാനും വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാള്‍


അരവിന്ദ് കെജ്രിവാൾ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിക്കണമെങ്കില്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം ഉള്‍പ്പെടുത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

രാജ്യം സാമ്പത്തികമായി സമൃദ്ധിയിലേക്ക് ഉയരണമെങ്കില്‍ രാജ്യത്തെ കറന്‍സിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്നായിരുന്നു കെജ്‌രിവാള്‍ അടുത്തിടെ ആവശ്യപ്പെട്ടത്.

ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്തത് കൊണ്ടുമാത്രം രാജ്യം പുരോഗതിയിലേക്ക് പോകുമെന്നല്ല പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണ്, അതിനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്കത് ആയിക്കൂടെന്നുമാണ് കെജ്രിവാള്‍ ചോദിക്കുന്നത്. ബിജെപിയുടെ ബി ടീമാണ് കെജ്രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് കെജ്രിവാള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കെജ്രിവാള്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്.

Content Highlights: arvind kejriwal, currency, deities, letter, narendra modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented