Photo: ANI
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് ഊര്‍ജ്ജിതമാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വാക്സിന് സ്വീകരിക്കാന്‍ ബാക്കിയുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്സിന് എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷന് (ജഹാം വോട്ട്, വഹാം വാക്സിനേഷന്) എന്ന പേരിലാണ് കാമ്പയിന് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ഡല്‍ഹിയിലെ വോട്ടിങ് ബൂത്ത് തലത്തില്‍ വാക്സിന് വിതരണം ചെയ്യാനാണ് പദ്ധതി. ഇതനുസരിച്ച് ജനങ്ങള്‍ക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തില്‍ എത്തി വാക്സിന് സ്വീകരിക്കാനാകും. വൈകാതെ വീടുകളിലെത്തി വാക്സിന് നല്കുന്ന പദ്ധതിയും ആരംഭിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരാണുള്ളത്. ഇതില്‍ 27 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കും രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കും ഇനി സ്വന്തം പോളിങ് ബൂത്തിലെത്തി വാക്സിന് ഡോസ് സ്വീകരിക്കാമെന്നും കെജ്രിവാള് പറഞ്ഞു.
Content Highlights: Kejriwal Opens Jabs at Polling Booths, Covid vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..