Photo - ANI
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിന് ഒരു കോടിരൂപയുടെ ചെക്ക് കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചാണ് അദ്ദേഹം ചെക്ക് കൈമാറിയത്.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള കോവിഡ് പോരാളികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിച്ച കെജ്‌രിവാള്‍ ഭാവിയില്‍ എന്ത് സഹായവും കുടുംബത്തിന് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. സഹായധനം കുടുംബത്തിന് ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സിഡിഎംഒ ഓഫീസിലാണ് ഭരദ്വാജ് ജോലി ചെയ്തിരുന്നത്. ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഡല്‍ഹിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. ജൂലായ് 20 ന് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു. ഫരീദാബാദിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.
Content Highlights: Kejriwal offers Rs 1 cr to late corona warrior's family


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..