അരവിന്ദ് കെജ്രിവാൾ Photo | PTI
ദാവണഗെരെ (കര്‍ണാടക): നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ജനങ്ങളോട് ആം ആദ്മി പാര്‍ട്ടി (എഎപി)ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അഴിമതിയില്ലാത്ത അഞ്ചുവര്‍ഷ ഭരണം കാഴ്ചവയ്ക്കാന്‍ എ.എ.പി.ക്ക് ഒരവസരം തരൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം, മികച്ച ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
അഴിമതിയോട് പാര്‍ട്ടി സഹിഷ്ണുത കാണിക്കില്ല. എഎപിക്കാര്‍ സത്യസന്ധരാണെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. 2018-ലെ അസംബ്ലി തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ അഴിമതി ഇരട്ടിയായി. ബി.ജെ.പി.യുടെ ഇരട്ട എന്‍ജിന്‍ ഭരണം വലിച്ചെറിഞ്ഞ് പുതിയ എന്‍ജിനുള്ള സര്‍ക്കാരിനുവേണ്ടി വോട്ടു ചെയ്യണമെന്നും കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു.
കര്‍ണാടകയിലേത് നല്ല ജനതയാണ്. പക്ഷേ, നേതൃത്വം അങ്ങനെയല്ല. അവര്‍ ലോകത്തിനു മുന്നില്‍ കര്‍ണാടകയെ അപകീര്‍ത്തിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്‌തെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
Content Highlights: kejriwal in election meeting, karnataka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..