അരിവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തിൽ കെജ്രിവാൾ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാൾ വിളിച്ചുകൂട്ടിയത്. ചീഫ് സെക്രട്ടറി, സെക്രട്ടറി, പവർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് വിവാദത്തിലായത്.
പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ റിമോട്ട് കോൺട്രോൾ ഭരണമാണ് നടക്കുന്നതെന്നും ഇത് സ്വയംഭരണാവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ കെജ്രിവാളും മുഖ്യമന്ത്രി ഭഗവന്ത്മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജ്യോത് സിദ്ദു രംഗത്തെത്തി.
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രി ഭഗവന്ത്മാൻ വെറും റബ്ബർ സ്റ്റാമ്പാണെന്ന് തെളിയിച്ചിരിക്കുകയാണ്. കെജ്രിവാൾ പഞ്ചാബിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് മുന്നേ പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പ്രതികരിച്ചു.
എന്നാൽ, സംഭവത്തിൽ കെജ്രിവാൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബിന്റെ വളർച്ചയ്ക്കുവേണ്ടി എന്തുചെയ്യാനാവുമെന്ന് ചർച്ചചെയ്യാൻ ഉദ്യോഗസ്ഥരെ വിളിച്ചതായിരുന്നു. ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും എ.എ.പി വക്താവ് മൽവീന്ദർ സിങ് പറഞ്ഞു. എതിർക്കുന്നതിന് പകരം പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എ.എ.പിയുടെ ദേശീയ കൺവീനറായ കെജ്രിവാളിനോട് എല്ലാ ഉപദേശങ്ങളും തങ്ങൾ തേടാറുണ്ടെന്നും ഇത് പഞ്ചാബിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Kejrival summoned meeting of high officials in Punjab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..