TRS ഇനി ഭാരത് രാഷ്ട്രസമിതി; ശുഭമുഹൂർത്തത്തിൽ 'ദേശീയ പാർട്ടി' പ്രഖ്യാപിച്ച് ചന്ദ്രശേഖർ റാവു


കെ. ചന്ദ്രശേഖർ റാവു | Photo: ANI

ഹൈദരാബാദ്‌: ബുധനാഴ്ച ഉച്ചയ്ക്ക് 1.19-നുള്ള ശുഭമുഹൂര്‍ത്തത്തില്‍ 'ദേശീയപാര്‍ട്ടി' പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്‍.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആര്‍. പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കെ.സി.ആറിന്റെ നീക്കം.

ടി.ആര്‍.എസിനെ ബി.ആര്‍.എസ്. ആയി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് കൈക്കൊണ്ടത്.

വിജയദശമി ദിനത്തില്‍ നടന്ന ഭാരതീയ രാഷ്ട്രസമിതി പ്രഖ്യാപനവേദിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഡി.എം.കെ. സഖ്യകക്ഷിയായ വി.സി.കെ. നേതാവ് തൊല്‍ തിരുമാളവനും ഉണ്ടായിരുന്നു. ദേശീയതലത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.ആര്‍. വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ബി.ജെ.പി. വിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍, നവീന്‍ പട്‌നായിക് തുടങ്ങിയവരുമായി കെ.സി.ആര്‍. നടത്തിയ കൂടിക്കാഴ്ചകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

2024-ല്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും എതിരിടാനുള്ള താല്‍പര്യം നേരത്തെ തന്നെ കെ.സി.ആര്‍. വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തില്‍ പങ്കാളികളാകാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

ബി.ആര്‍.എസിനെ കെ.സി.ആര്‍. ദേശീയപാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും തത്വത്തില്‍ അതൊരു ദേശീയ പാര്‍ട്ടിയല്ല. കാരണം, ഒരു പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ അതിന് ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സാന്നിധ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടും നാലു ലോക്‌സഭാ സീറ്റും നേടണം. ഇനി അതുമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സംസ്ഥാനത്തുനിന്ന് രണ്ടുശതമാനം ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ചിരിക്കണം.

Content Highlights: kcr ranames trs as bharat rashtra samithi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented