BJP ഏതു ബില്ല് കൊണ്ടുവന്നാലും TRS പിന്തുണയ്ക്കുന്നു, യോജിച്ചാണ് പ്രവര്‍ത്തനം-വിമര്‍ശിച്ച് രാഹുല്‍ 


ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തിയപ്പോൾ | Photo: https://twitter.com/INCIndia

ഹൈദരാബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ്. സര്‍ക്കാരിനെ കടന്നാക്രമിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ബി.ജെ.പിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

' ബി.ജെ.പി. ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ്. എല്ലായ്‌പ്പോഴും അവരെ പിന്തുണയ്ക്കും, കാര്‍ഷിക കരിനിയമങ്ങളില്‍ ഉള്‍പ്പെടെ- രാഹുല്‍ ആരോപിച്ചു. ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തിരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും, എന്നാല്‍ അദ്ദേഹത്തിന്‌
നരേന്ദ്ര മോദിയുമായി നേരിട്ടു ബന്ധമുണ്ട്‌' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.



ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോള്‍ ചാര്‍മിനാര്‍ പരിസരത്ത് വെച്ച് രാഹുല്‍ ഗാന്ധി ദേശീയപതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 1990-ല്‍ സദ്ഭവന യാത്രാ ആരംഭിച്ച സ്ഥലത്തായിരുന്നു രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ പതാകയും ഉയര്‍ത്തിയത്.

Content Highlights: KCR Has Direct Line To PM Modi - Rahul Gandhi's Charge In Hyderabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented