അധ്യക്ഷ സ്ഥാനത്തേക്ക് മനീഷ് തിവാരിയും മത്സരിച്ചേക്കും; കെ.സിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു


KC venugopal

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ പോര് മുറുകിയതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോണിയാ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉടന്‍ ഡല്‍ഹിയിലെത്താന്‍ വേണുഗോപാലിനോട് സോണിയാ നിര്‍ദേശിച്ചത്. ഇന്നു രാവിലെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു.

സംഘടനാപരമായ ആവശ്യങ്ങള്‍ക്കാണ് വേണുഗോപാലിനെ വിളിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്തും മത്സരിക്കും. ഇതിനൊപ്പം മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വേണുഗോപാലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, രാഹുല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രമേയം പാസാക്കും. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂര്‍ത്തിയായ ശേഷമാകും പ്രമേയം പാസാക്കുക. നിരവധി പി.സി.സികള്‍ രാഹുലിനായി പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കെപിസിസിയും അത്തരമൊരു പ്രമേയം കൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. അതേസമയം കേരളം രാഹുലിനൊപ്പമാണെന്നും പ്രത്യേക പ്രമേയത്തിന്റെ ആവശ്യമില്ലെന്നും കേരള നേതാക്കള്‍ വ്യക്തമാക്കി. തരൂര്‍ മത്സരരംഗത്തുണ്ടെന്ന് ഉറപ്പായിട്ടും കെപിസിസിയുടെ പിന്തുണ തരൂരിനെല്ലെന്നതും ശ്രദ്ധേയമാണ്.

Content Highlights: kc venugopal has been urgently called to delhi by sonia gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented