കെസി വേണുഗോപാൽ, അദ്ദേഹം പുറത്തുവിട്ട ദൃശ്യം
ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി ഗാന്ധി ചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രിയുടെ കഥയ്ക്ക് അനുസരിച്ച് പോലീസ് തയ്യാറാക്കിയ തിരക്കഥയാണ് എസ്എഫ്ഐയെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ടെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.
മുഖ്യമന്ത്രി പറഞ്ഞാല്‍ അതിനനുസരിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ മാത്രം യോഗ്യതയുള്ള കേരള പോലീസില്‍ നിന്ന് മറ്റൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും കെ.സി പറഞ്ഞു. പോലീസിന്റെ ഒത്താശയോടെയാണ് അക്രമമെന്ന് തെളിയിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ പോലീസുകാരന് തോളില്‍തട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് കെ.സി വേണുഗോപാലിന്റെ പരാമര്‍ശം.
വിശ്വാസ്യത ഇല്ലാത്ത ഈ പോലീസ് റിപ്പോര്‍ട്ടും കേരളം തള്ളിക്കളയുമെന്നും രാഹുല്‍ ഗാന്ധി തന്നെ ആസൂത്രണം ചെയ്ത ആക്രമമാണിതെന്ന് സിപിഎം പറയാത്തത് ഭാഗ്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..