'USSR-ഉം ചൈനയും ഏറ്റവുംമോശം സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍'; കവിതാ കൃഷ്ണന്‍ CPI(ML)ല്‍നിന്ന് രാജിവെച്ചു


കവിത കൃഷ്ണൻ | ഫോട്ടോ: സാബു സ്‌കറിയമാതൃഭൂമി

ന്യൂഡല്‍ഹി: സിപിഐ(എംഎല്‍) നേതാവ് കവിതാ കൃഷ്ണന്‍ പാര്‍ട്ടി ചുമതലകളില്‍നിന്നും ഭാരവാഹിത്വത്തില്‍നിന്നും രാജിവെച്ചു. ചില രാഷ്ട്രീയ ചോദ്യങ്ങളെ പിന്‍തുടരേണ്ടതുണ്ടെന്നും പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ തുടര്‍ന്നുകൊണ്ട് അത് സാധ്യമാകാത്തതിനാലാണ് രാജിവെക്കുന്നതെന്നും അവര്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ച ചില സുപ്രധാന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചത്.

വര്‍ധിച്ചുവരുന്ന ഏകാധിപത്യത്തെയും ഭൂരിപക്ഷാധിപത്യത്തെയും ചെറുക്കുന്നതിന്, എല്ലാ കുറവുകളും നിലനില്‍ക്കുമ്പോഴും ലിബറല്‍ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് കവിതാ കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിന്‍ ഭരണകാലത്തെ സാവിയറ്റ് യൂണിയനിലെയും ചൈനയിലെയും പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃകകള്‍ മാത്രമായല്ല കാണേണ്ടതെന്ന് അവർ പറയുന്നു. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്ന ഏറ്റവും മോശം ഏകാധിപത്യമായിരുന്നു ഈ രാജ്യങ്ങളിലേതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

'ഫാസിസത്തിനും ഇന്ത്യയില്‍ വളരുന്ന ഏകാധിപത്യത്തിനും എതിരായി, ജനാധിപത്യത്തിനായുള്ള പോരാട്ടം സ്ഥിരതയുള്ളതായിരിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിലെ പൗരന്‍മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള എല്ലാ ആളുകള്‍ക്കും ഒരേതരത്തിലുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും അവകാശം ഉണ്ടെന്ന കാര്യം നാം അംഗീകരിക്കണം', അവര്‍ ചൂണ്ടിക്കാണിക്കുന്നു.

സിപിഐ (എംഎല്‍)യുടെ പോളിറ്റ് ബ്യൂറോ അംഗവും രണ്ട് പതിറ്റാണ്ടോളമായി കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു കവിതാ കൃഷ്ണന്‍. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ഭരണകൂട സംവിധാനങ്ങളുടെ ജനാധിപത്യപരമായ വീഴ്ചകള്‍ കുറച്ചുകാലമായി അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: Kavita Krishnan quits all posts in CPI(M-L)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented