ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസനം: അദാനിക്കെതിരെ തമിഴ്നാട്ടില്‍ ജനകീയരോഷം


അനൂപ് ദാസ് / മാതൃഭൂമി ന്യൂസ്

ഗൗതം അദാനി | Photo: Amit Dave| REUTERS

ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച്‌ അദാനിക്കെതിരെ തമിഴ്നാട്ടില്‍ ജനകീയരോഷം ശക്തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരില്‍ 5800 ഏക്കര്‍ ഭൂമിയാണ് എടപ്പാടി സര്‍ക്കാര്‍ അദാനിക്ക് വിട്ടുനല്‍കാന്‍ പോകുന്നത്. തൊഴില്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം വഞ്ചിക്കുകയായിരുന്നെന്ന് ആരോപിച്ച്‌ പതിനെട്ടോളം കടലോര ഗ്രാമങ്ങള്‍ അദാനിക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ്.

2009 മുതല്‍ തുടങ്ങുന്ന വഞ്ചനയുടെ കഥയാണ് കുപ്പം ഗ്രാമത്തിന് പറയാനുള്ളത്. ആദ്യം എല്‍ അന്‍ഡ് ടി കമ്പനി. ഇപ്പോള്‍ അദാനി. കുടിയൊഴിയുന്നവര്‍ക്കെല്ലാം സ്ഥിരം തൊഴില്‍ എന്നു പറഞ്ഞായിരുന്നു എല്‍ അന്‍ഡ് ടിയുടെ തട്ടിപ്പ്. ആ വാഗ്ദാനം കടലാസില്‍ ഒതുങ്ങി. ഇപ്പോള്‍ അദാനിയും അതേവഴിക്ക് തിരിഞ്ഞതോടെ വലിയൊരു സമരമുഖം തുറക്കുകയാണ് ചെന്നൈയിലെ പതിനെട്ടോളം കടലോര ഗ്രാമങ്ങള്‍.

അയ്യായിരത്തി എണ്ണൂറ് ഏക്കറോളം വരുന്ന കടലോര ഭൂമിയിലാണ് അദാനിയുടെ കണ്ണ്. 53000 കോടി മുതല്‍ മുടക്കില്‍ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനാണ് പദ്ധതി. അദാനി വികസിക്കുമ്പോള്‍ ഇവിടെനിന്നു പുറന്തള്ളപ്പെടുക ആയിരക്കണക്കിനു ജീവിതങ്ങളാണ്. വീടും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍.

പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കി മറ്റ് വ്യവസായശാലകള്‍ കൂടി സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. അദാനിയുടെ വമ്പന്‍ പദ്ധതി ഗ്രാമത്തിന്റെ ജീവിതതാളവും പരിസ്ഥിതിയുടെ താളവും തെറ്റിക്കുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്‌. പദ്ധതി പ്രദേശത്തോട് ചേര്‍ന്നാണ് നെല്ലൂരിലെ പുലിക്കാട്ട് വന്യജീവി സങ്കേതം. എന്നാല്‍ ഇതൊന്നും കണ്ടമട്ട് നടിക്കാതിരിക്കുകയാണ് എടപ്പാടി സര്‍ക്കാര്‍.

പ്രദേശത്തെ അണ്ണാ ഡി.എം.കെയുടെ എം.എല്‍.എ. അദാനിയുടെ സ്വന്തം ആളാണെന്ന് നാട്ടുകാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിനെ അടിക്കാനുളള വടിയായി പ്രതിപക്ഷം സമരം ഏറ്റെടുത്തിട്ടുണ്ടെങ്കിലും വോട്ടെണ്ണിക്കഴിഞ്ഞാല്‍ അവരുടെ ആത്മാര്‍ത്ഥതയും എന്താകുമെന്ന് കണ്ടറിയണം.

Content Highlights: Kattupalli port expansion: Public anger against Gautam Adani in Tamil Nadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented