Photo - ANI
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരില്‍നിന്നുള്ള ദമ്പതികള്‍ രാജ്യതലസ്ഥാനത്ത് പിടിയിലായി. ജഹാന്‍സെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീര്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. അഫ്ഗാനിസ്താനിലെ ഖോറോസന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഓഖ്‌ലയില്‍നിന്ന് ഇവരെ പിടികൂടിയത്.
ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകള്‍ പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍പേരെ അണിനിരത്താന്‍ ലക്ഷ്യമിട്ട് ഇവര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കശ്മീരില്‍ നിന്നുള്ള ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയിലെ ജാമിയ നഗര്‍ പ്രദേശത്താണ് താമസിച്ചുവരുന്നത്.
ഐഎസ് ഭീകരരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഭീകരാക്രമണങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
Content Highlights: Kashmiri couple held from Okhla for IS Khorasan links


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..