'ഈ രാജ്യത്തുള്ളവരെ എന്തു വിളിക്കും?'; ബിഹാറിലെ ചോദ്യപേപ്പറില്‍ കശ്മീരിനേക്കുറിച്ച് വിവാദപരാമര്‍ശം


വിവാദമായ ചോദ്യം | Photo: ANI

പട്‌ന: ബിഹാറില്‍ ചോദ്യപ്പേപ്പറില്‍ കശ്മീരിനെ പ്രത്യേക രാജ്യമെന്ന് പരാമര്‍ശിച്ചത് വിവാദത്തില്‍. ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഏഴാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയാണ് വിവാദത്തിലായത്. അരാരിയ, കിഷന്‍ഗഞ്ച്, കതിഹാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്.

താഴെ പറയുന്ന രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്നായിരുന്നു ചോദ്യം. ചൈനയിലെ ജനങ്ങളെ ചൈനീസ് എന്നാണ് വിളിക്കുന്നതെന്ന ഉദാഹരണവും ചോദ്യത്തിനൊപ്പം നല്‍കിയിരുന്നു. നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നിവിടങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്ന് പൂരിപ്പിക്കാനായിരുന്നു ചോദ്യം.



സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ചോദ്യകര്‍ത്താവിന് സംഭവിച്ച മാനുഷ്യസഹജമായ തെറ്റാണെന്ന് പ്രധാനാധ്യാപകന്‍ എസ്. കെ. ദാസ് വിശദീകരിച്ചു. വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഉത്തരവാദിത്വമുള്ള ബിഹാര്‍ വിദ്യാഭ്യാസ പ്രോജക്ട് കൗണ്‍സിലിന് (ബിഇപിസി) കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, കശ്മീര്‍ ചോദ്യ വിവാദത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു.

Content Highlights: Kashmir Called a Separate Country in Bihar Class 7 Question Paper, Sparks Row


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented