ബെംഗളൂരു: രാത്രി 10 മുതല്‍ 6 വരെ പള്ളികളിലും ദര്‍ഗകളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡിന്റെ സര്‍ക്കുലര്‍.
ഈ സമയങ്ങളില്‍ ഉള്ള ഉച്ചഭാഷിണി ഉപയോഗം ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിനാലാണ് ഈ നടപടി എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സയലന്റ് സോണുകളില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കും. പകല്‍ സമയങ്ങളിലും ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നല്‍കല്‍, മാസപ്പിറവി അറിയിക്കല്‍ എന്നിവക്ക് മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവു. നമസ്‌കാരം, സലാത്ത്, ജുമുഅ, ഖുതുബ തുടങ്ങിയവയ്ക്ക് പള്ളിക്കകത്തെ സ്പീക്കറുകള്‍ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
Content Highlights: Karnataka Waqf Board circular says no loudspeakers in mosques, dargahs from 10 pm to 6 am


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..