സ്വര്‍ണം, പണം, പട്ടുസാരി; ജനപ്രതിനിധികള്‍ക്ക് ദീപാവലിസമ്മാനം നല്‍കി വിവാദത്തിലായി കര്‍ണാടകമന്ത്രി


Photo Courtesy: ANI

ബെംഗളൂരു: നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ളവ ദീപാവലിസമ്മാനമായി നല്‍കിയതിന് പിന്നാലെ വിവാദത്തിലായി കര്‍ണാടകമന്ത്രി ആനന്ദ് സിങ്. സ്വന്തംമണ്ഡലമായ ഹോസാപേട്ടിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് ആനന്ദ് സിങ് സമ്മാനം നല്‍കിയത്.

ആനന്ദിന്റെ വീട്ടില്‍ നടന്ന ലക്ഷ്മിപൂജയ്ക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു ജനപ്രതിനിധികള്‍ക്ക് സ്വര്‍ണം, വെള്ളി, വസ്ത്രം, പണം തുടങ്ങിയവ സമ്മാനിച്ചത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ, 144 ഗ്രാം സ്വര്‍ണ്ണം, ഒരു കിലോ വെള്ളി, ഒരു പട്ട് സാരി, ഒരു മുണ്ട്, ഒരു പെട്ടി ഡ്രൈ ഫ്രൂട്‌സ് എന്നിവ അടങ്ങിയ പെട്ടിയാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ ഉള്‍പ്പെട്ട പെട്ടി നല്‍കി. എന്നാല്‍ ഇവര്‍ക്ക് സ്വര്‍ണം നല്‍കിയിരുന്നില്ല. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് നല്‍കിയ പണവും കുറവാണ്. മറ്റു വസ്തുക്കളെല്ലാം ഇരുകൂട്ടര്‍ക്കും ഒരേപോലെയാണ് നല്‍കിയത്.



ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്‌. എന്നാല്‍ ഇതിനോട് ആനന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആനന്ദിനെ പിന്തുണച്ച് അനുയായികള്‍ രംഗത്തെത്തി. എല്ലാ വര്‍ഷവും ആനന്ദ് ദീപാവലിക്ക് മണ്ഡലത്തിലെ ജനപ്രതിധികള്‍ക്ക് സമ്മാനം അയക്കാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ആസന്നമായതാണ് ഇത്തവണ വിവാദത്തിന് കാരണമായതെന്നും ആനന്ദിന്റെ അനുയായികള്‍ പറയുന്നു.

Content Highlights: karnataka tourism minister anand singh in diwali gift controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented