സി എൻ അശ്വത്നാരായൺ | facebook.com|drashwathnarayan
ബെംഗളൂരു: കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിന് എടുത്ത കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും.
സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത്നാരായണ്‍ ജൂലൈ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നിട്ടില്ല.
Content Highlights: Karnataka to reopen Colleges on 26th
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..