ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബറോടെ കോളേജുകള്‍ തുറക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കോളേജുകളിലെ അക്കാദമിക് വര്‍ഷം സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഒക്ടോബര്‍ മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
കോളേജുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഇത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാനം കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അധ്യയന വര്‍ഷം ആരംഭിച്ചുകഴിഞ്ഞാല്‍ മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Karnataka to reopen colleges from October
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..